Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Modi

അ​​​വ​​​സാ​​​നമില്ലാത്ത യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം: മോദി

ബി​​​ഷ്‌​​​കെ​​​ക്ക്: അ​​​വ​​​സാ​​​നി​​​ക്കാ​​​ത്ത യു​​​ദ്ധം എ​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി.

യു​​​ക്രെ​​​യ്ൻ സം​​​ഘ​​​ർ​​​ഷം സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ഹാ​​​യ​​​ങ്ങ​​​ൾ ഇ​​​ന്ത്യ ന​​​ൽ​​​കു​​​മെ​​​ന്നും റ​​​ഷ്യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് വ്‌​​​ളാഡി​​​മി​​​ര്‍ പു​​​ടി​​​നു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ല്‍ മോ​​​ദി ഉ​​​റ​​​പ്പ് ന​​​ൽ​​​കി.

കി​​​ര്‍ഗി​​​സ്ഥാ​​​നി​​​ലെ ബി​​​ഷ്‌​​​കെ​​​ക്കി​​​ല്‍ ഷാ​​​ങ്ഹാ​​​യി കോ​​​ര്‍പ്പ​​​റേ​​​ഷ​​​ന്‍ ഓ​​​ര്‍ഗ​​​നൈ​​​സേ​​​ഷ​​​ന്‍ (എ​​​സ്‌​​​സി​​​ഒ) ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യു​​​ടെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ശ്ര​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ട്ട​​​താ​​​യി പു​​​ടി​​​നും പ​​​റ​​​ഞ്ഞു.

National

കോൺഗ്രസ് അനധികൃത കുടിയേറ്റക്കാർക്കൊപ്പം: മോദി

ന​​​​മ്രു​​​​പ്(​​​​ആ​​​​സാം): അ​​​​ന​​​​ധി​​​​കൃ​​​​തകു​​​​ടി​​​​യേ​​​​റ്റ​​​​ങ്ങ​​​​ളെ കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി.

ആ​​​​സാം സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​​​മ്രു​​​​പി​​​​ൽ ന​​​​ട​​​​ന്ന പൊ​​​​തു​​​​യോ​​​​ഗ​​​​ത്തി​​​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി.

ദേ​​​​ശ​​​​വി​​​​രു​​​​ദ്ധ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണു കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റേ​​​​തെ​​​​ന്നു പ​​​​റ​​​​ഞ്ഞ മോ​​​​ദി ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ ഇ​​​​ന്ത്യ​​​​യി​​​​ൽ താ​​​​മ​​​​സി​​​​പ്പി​​​​ക്കാ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ഹാ​​​​യി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

ദി​​​​ബ്രു​​​​ഗ​​​​ഡ് ജി​​​​ല്ല​​​​യി​​​​ലെ ന​​​​മ്രു​​​​പി​​​​ൽ 10,601 കോ​​​​ടി​​​​ രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു​​​​ള്ള വ​​​​ളം​​​​നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു പൊ​​​​തു​​​​യോ​​​​ഗം.

National

പ്രതിപക്ഷം നാടകം കളിക്കരുത്: മോദി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ നാ​ട​കം ക​ളി​ക്ക​രു​തെ​ന്നും നി​ഷേ​ധാ​ത്മ​ക​ത​യ്ക്കു പ​രി​ധി വേ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ​ത്തോ​ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

നാ​ട​കം ക​ളി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ർ​ക്കും അ​തു ചെ​യ്യാം. നാ​ട​ക​മ​ല്ല, ക്രി​യ്താ​മ​ക അ​വ​ത​ര​ണ​മാ​ണു പാ​ർ​ല​മെ​ന്‍റി​ൽ വേ​ണ്ട​ത്. മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ക്ക​ല്ല, ന​യ​ങ്ങ​ൾ​ക്കാ​ണ് ഊ​ന്ന​ൽ ന​ൽ​കേ​ണ്ട​ത്- പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​റ​ഞ്ഞു.

പൊ​തു പ്ര​തി​നി​ധി​ക​ളെ​ന്ന നി​ല​യി​ൽ, ഭാ​വി​യെ​ക്കു​റി​ച്ച ചി​ന്തി​ക്കു​ന്പോ​ൾ ത​ന്നെ, രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​വും പ്ര​തീ​ക്ഷ​ക​ളും നാം ​പ​ര​മാ​വ​ധി സ​മ​തു​ലി​താ​വ​സ്ഥ​യോ​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യും കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് എ​ല്ലാ പാ​ർ​ട്ടി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്നു. ബി​ഹാ​റി​ലെ തോ​ൽ​വി​യു​ടെ പ​രി​ഭ്രാ​ന്തി വേ​ണ്ടെ​ന്നും ക്ര​മേ​ണ അ​തു​മാ​യി പെ​രു​ത്ത​പ്പെ​ടു​മെ​ന്നും മോ​ദി പ​രി​ഹ​സി​ച്ചു.

രാ​ജ്യ​ത്തെ​ക്കു​റി​ച്ച് ഈ ​പാ​ർ​ല​മെ​ന്‍റ് എ​ന്താ​ണു ചി​ന്തി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​നാ​യി അ​തെ​ന്താ​ണ് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്ന​തി​ലാ​ണ് ഈ ​സ​മ്മേ​ള​നം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​ത്. പ്ര​തി​പ​ക്ഷ​വും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റ​ണം. അ​ത്ത​രം വി​ഷ​യ​ങ്ങ​ൾ, ശ​ക്ത​മാ​യ വി​ഷ​യ​ങ്ങ​ൾ അ​വ​ർ ഉ​ന്ന​യി​ക്ക​ണം. പ​രാ​ജ​യ​ത്തി​ന്‍റെ നി​രാ​ശ അ​വ​ർ മ​റി​ക​ട​ക്ക​ണം.

ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​തി​പ​ക്ഷ തോ​ൽ​വി​യെ​ക്കു​റി​ച്ചു നേ​രി​ട്ടു പ​രാ​മ​ർ​ശി​ക്കാ​തെ മോ​ദി പ​രി​ഹ​സി​ച്ചു. രാ​ഷ്‌​ട്രീ​യ​ത്തി​ൽ നി​ഷേ​ധാ​ത്മ​ക​ത (നെ​ഗ​റ്റി​വി​റ്റി) ഉ​പ​യോ​ഗ​പ്ര​ദ​മാ​യേ​ക്കാം. എ​ന്നാ​ൽ ആ​ത്യ​ന്തി​ക​മാ​യി, രാ​ഷ്‌​ട്ര​നി​ർ​മാ​ണ​ത്തി​നു ചി​ല പോ​സി​റ്റീ​വ് ചി​ന്ത​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം.

നി​ങ്ങ​ൾ (പ്ര​തി​പ​ക്ഷം) നെ​ഗ​റ്റി​വി​റ്റി പ​രി​ധി​ക്കു​ള്ളി​ൽ നി​ല​നി​ർ​ത്തു​ക​യും രാ​ഷ്‌​ട്ര​നി​ർ​മാ​ണ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. ശൈ​ത്യ​കാ​ല സ​മ്മേ​ള​നം വെ​റു​മൊ​രു ആ​ചാ​ര​മ​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​ലു​ള്ള വി​ശ്വാ​സം കൂ​ടു​ത​ൽ ശ​ക്ത​മാ​യി വ​ള​രു​ന്ന ത​ര​ത്തി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ തീ​ക്ഷ്ണ​ത​യും ആ​വേ​ശ​വും വീ​ണ്ടും വീ​ണ്ടും പ്ര​ക​ടി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്- പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഉ​പ​രി​സ​ഭ​യ്ക്കു പു​തി​യ ചെ​യ​ർ​മാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന​തി​നാ​ലും ശൈ​ത്യ​കാ​ല സ​മ്മേ​ള​നം പ്ര​ധാ​ന​​ണ്. അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു. ജി​എ​സ്ടി പ​രി​ഷ്കാ​ര​ങ്ങ​ൾ രാ​ജ്യ​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഭ​ക്തി​യു​ടെ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു​വെ​ന്നും ഈ ​സ​മ്മേ​ള​ന​ത്തി​ലും ആ ​ദി​ശ​യി​ൽ ധാ​രാ​ളം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up